‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

ഈ ഓണകാലത്തും എൽ ഡി എഫ് സർക്കാർ സഹായവുമായി മുന്നോട്ട്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ധനസഹായമെത്തുന്ന വിധത്തിലാണ്‌ ഇത്തവണയും ഓണക്കാലത്ത്‌ സർക്കാർ പരിശ്രമിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. സർക്കാർ ദത്തെടുത്ത 64,006 കുടുംബത്തിൽ ഏറ്റവും അടിയന്തര സഹായം ആവശ്യമായവർക്ക്‌ അത് എത്തിക്കുന്ന ഘട്ടമാണ്‌ പൂർത്തിയായത്‌. അടിയന്തര ആരോഗ്യ പരിശോധന നടത്തി ചികിത്സയും മരുന്നും ഉറപ്പാക്കി. തുടർപരിശോധനയും ചികിത്സയും മരുന്നും തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്ന്‌ നൽകുന്നതിനും സംവിധാനമൊരുക്കി.

also read:മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും; ബഹിഷ്കരിക്കുമെന്ന് കുകി എം എൽ എമാർ

നാലായിരത്തോളം കുടുംബങ്ങളിൽ ആഹാരമെത്തിക്കാനും സൗകര്യമൊരുക്കി. ആഹാരം തനിച്ച്‌ കഴിക്കാൻ കഴിയാത്ത അവസ്ഥയിലുള്ളവരെ ഷായിക്കാനും ആളുകളെ ഏർപ്പെടുത്തി. അയ്യായിരം പേർക്ക്‌ റേഷൻ കാർഡ്‌ നൽകി. ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ്‌ എന്നീ അടിസ്ഥാന രേഖകൾ എല്ലാവർക്കും ഉറപ്പുവരുത്തുമെന്ന്‌ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു.

also read:സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ആഹാരം, ആരോഗ്യം, അവകാശരേഖ എന്നിവ ഉറപ്പുവരുത്തലാണ്‌ ഈ വർഷം നവംബറിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്‌. എല്ലാവർക്കും വരുമാനവും വാസസ്ഥലവും കൂടി ഉറപ്പുവരുത്തി 2025 കേരള പിറവിക്ക്‌ പദ്ധതി പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News