വന്ദന അച്ഛനും അമ്മയ്ക്കും ഏക മകള്‍, ആ കൊലക്കത്തി ആഴ്ന്നിറങ്ങിയത് ഒരു നാടിന്റെ പ്രതീക്ഷക്ക് മുകളില്‍

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടെ വാര്‍ത്തയുടെ ഞെട്ടലിലാണ് കോട്ടയം കടുത്തുരുത്തി നിവാസികള്‍. മകളെ പഠിച്ച് ഡോക്ടറായി കാണണമെന്നതായിരുന്നു രക്ഷിതാക്കളുടെ വലിയ ആഗ്രഹം. മകള്‍ ഡോക്ടറായതിന്റെ സന്തോഷം കെട്ടടങ്ങും മുന്‍പെയാണ് വന്ദന കൊലകത്തിക്ക് ഇരയായത്.

മകള്‍ ഡോക്ടറായതിന്റെ സന്തോഷത്തെ തുടര്‍ന്ന് അടുത്തകാലത്താണ് വന്ദനയുടെ രക്ഷിതാക്കള്‍ വീടിന് മുന്‍പില്‍ ഈ ബോര്‍ഡ് സ്ഥാപിച്ചത്. രക്ഷിതാക്കളുടെ ആഗ്രഹത്തിന്റെ പൂര്‍ത്തികരണമായിരുന്നു ഈ നെയിം ബോര്‍ഡ്. ആ സന്തോഷമാണ് ഒരു കൊലയാളി ഇല്ലാതാക്കിയത്. മകള്‍ക്ക് കുത്തേറ്റേന്ന വിവരം അറിഞ്ഞ ഉടന്‍ രക്ഷിതാക്കള്‍ തിരുവനന്തപുരത്തെക്ക് തിരിക്കുകയായിരുന്നു. വന്ദന കൊല്ലപ്പെട്ടെന്ന വാര്‍ത്ത വിശ്വസികാന്‍ അയല്‍വാസികള്‍ക്ക് കഴിയുന്നില്ല.

Also Read: ‘ആദ്യം കുത്തിയത് ബന്ധുവിനേയും പൊലീസുകാരേയും; തിരിച്ചുവന്ന് ഡോക്ടറെ ചവിട്ടി വീഴ്ത്തി കുത്തി’; ദൃക്‌സാക്ഷി പറയുന്നു

https://www.kairalinewsonline.com/witness-on-kottarakkara-doctor-murder

ഈ കുടുംബത്തിലെ എക മകളെയാണ് ആ കൊലയാളി ഇല്ലാതാക്കിയത്. ഒരു നാടിന്റെ പ്രതീക്ഷയ്ക്ക് മേലാണ് കൊലകത്തി ആഴ്ന്നിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News