പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. ബസാർ റോഡിലെ എസ്ബിഐ ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ ബിബിതക്കാണ് കുത്തേറ്റത്. ഒമ്പതു കുത്തുകളേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കേച്ചേരി സ്വദേശി കൂള വീട്ടിൽ ലിസ്റ്റിൻ, പുതുക്കാട് പോലീസിൽ കീഴടങ്ങി.
ബസ് ഇറങ്ങി ബാങ്കിലേക്ക് പോകുന്നതിനിടെ പുതുക്കാട് പള്ളിയുടെ മുൻപിൽ വെച്ച് ലിസ്റ്റിൻ ബിബിതയെ കുത്തുകയായിരുന്നു. റോഡിൽ വീണുകിടന്ന യുവതിയെ നാട്ടുകാർ ചേർന്നാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂന്ന് വർഷമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ബിബിത ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് താമസിക്കുന്നത്. ഇതാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
News Summery: A woman was stabbed by her husband in the middle of the road in Pudukkad center. His wife was seriously injured with nine stab wounds and was admitted to a private hospital in Thrissur
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here