വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണം: സംസ്ഥാന വനിതാ കമ്മിഷന്‍

വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ യഥാസമയം അറിയുന്നതിനും മനസ്സിലാക്കുന്നതിനും സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി. സാധാരണയായി പരീക്ഷാ ഫലം വരുന്ന മാത്രയിലാണ് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം തേടുന്നത്. അതിന് പകരമായി എല്ലാ ദിവസവും കുട്ടികളുടെ മാനസിക ബുദ്ധുമുട്ടുകള്‍ മനസ്സിലാക്കി അവരെ മാനസിക വളര്‍ച്ചയ്ക്ക് പിന്തുണയേകാന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കണം.ലഹരിയുടെ വിപത്തില്‍ അറിഞ്ഞോ അറിയാതെയോ വിദ്യാര്‍ത്ഥികള്‍ പെട്ടുപോകുന്നത് ചെറുക്കാന്‍ സമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സതീദേവി പറഞ്ഞു.

Also Read: ലണ്ടനിൽ അക്രമികളുടെ കുത്തേറ്റ് ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥിയടക്കം മൂന്നു പേർ കൊല്ലപ്പെട്ടു

വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ അധ്യയനവര്‍ഷാരംഭത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കൗമാരം കരുത്താക്കൂ എന്ന പ്രത്യേക ബോധവത്കരണ പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കമലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  പി.സതീദേവി.

Also Read: ട്രോളിങ് നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

തുടര്‍ന്ന് സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍ വിജയകുമാരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു എസ്.ഐ. സ്വാഗതം ആശംസിച്ചു. കനല്‍ ഡയറക്ടര്‍ ആന്‍സന്‍ അലക്സാണ്ടര്‍ ബോധവത്കരണ ക്ലാസ്സെടുത്തു. പിറ്റിഎ പ്രസിഡന്റ് അബൂബക്കര്‍, വനിതാ കമ്മിഷന്‍ പിആര്‍ഒ ശ്രീകാന്ത് എം.ഗിരിനാഥ്, പൂന്തുറ എസ്എച്ച്ഒ ജി.പ്രദീപ് എന്നിവര്‍ ആശസംകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ലീഡര്‍ ഗൗരി കൃഷ്ണ ആര്‍.എച്ച് നന്ദി പറഞ്ഞു.

ലഹരിക്കെതിരായ ബോധവത്കരണം, ലിംഗസമത്വം, പ്രണയപ്പകയ്ക്കെതിരായ ബോധവത്കരണം എന്നീ മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഈ പ്രത്യേക ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഈ വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി ഈ പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓരോ സ്‌കൂളില്‍ വീതമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News