സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം

സന്തോഷ് ട്രോഫിയില്‍ കിരീട പ്രതീക്ഷയോടെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം ഗുജറാത്തിനെ തകര്‍ത്തു. കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് കേരളത്തിന്‍റെ മൂന്നാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെയായിരുന്നു മൂന്ന് ഗോളുകളും.

Also Read : ഇനിമുതൽ വാട്സാപ്പ് ചാറ്റുകള്‍ ലോക്ക് ചെയ്യാം; ‘സീക്രട്ട് കോഡ്’എന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്

ആദ്യ കളിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച കേരളം 12-ാം മിനിറ്റില്‍ അക്ബറിലൂടെയാണ് ലീഡെടുത്തത്. 33-ാം മിനിറ്റില്‍ അക്ബര്‍ വീണ്ടും ഗോള്‍ നേടി കേരളത്തിന്‍റെ ലീഡ് വര്‍ധിപ്പിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം നിജോ ഗില്‍ബര്‍ട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് പ്രതിരോധത്തിലായി.

Also Read : പറയാതിരിക്കാൻ വയ്യ…ഇവൻ തകർത്തു ട്ടോ!

രണ്ടാം പകുതിയിലാകട്ടെ, ലീഡ് നിലനിര്‍ത്താനുള്ള ഡിഫന്‍സീവ് ഗെയിമാണ് കേരള താരങ്ങള്‍ പുറത്തെടുത്തത്. ഗ്രൂപ്പ് എയില്‍ ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിന്‍റെ ഇനിയുള്ള മത്സരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News