ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ഇന്ത്യ സ്‌കിൽസ് റിപ്പാർട്ട് 2025 പ്രകാരം മഹാരാഷ്ട്ര, ദില്ലി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് പിന്നാലെ അഞ്ചാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്.
71% ജോലി സാധ്യത കേരളത്തിൽ നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, കോൺഫറൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ച് ടാലന്റ് അസസ്മെന്റ് ഏജൻസിയായ വീബോക്സ് ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
ALSO READ; കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്: ഇനി നിശബ്ദ പ്രചാരണം
ഇന്റൺഷിപ്പ് മുൻഗണനകളിലും സംസ്ഥാനം മുന്നിട്ടു നിൽക്കുന്നുണ്ട്. അഭിപ്രായം തേടിയവരിൽ 96.05 % പേരും ഇന്റൻഷിപ്പിന് താത്പര്യമാൻ പ്രകടിപ്പിച്ചത്.അവസരങ്ങളുടെ കാര്യത്തിൽ കേരളം എംപ്ലോയബിലിറ്റി ലാൻഡ്‌സ്കേപ്പ് ശക്തിപ്പെടുത്തുന്നത് ഇവിടെ പ്രകടമാണ്.
ഇംഗ്ലീഷിൽ പ്രാവിണ്യമുള്ള മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിട്ടുണ്ട്. 52.79% ഇംഗ്ലീഷ് പ്രാവീണ്യ കേരളത്തിനുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂമറിക്കൽ ആപ്റ്റി ട്യൂടിൽ 58.90% കേരളം കൈവരിച്ചിട്ടുണ്ട്. ഡിജിറ്റൽ സ്‌കിൽസിലും കേരളം മികച്ചു നിൽക്കുന്നുണ്ട്.അസാപിന്റെ അടക്കം പ്രവർത്തനം കേരളത്തിന്റെ ഈ മികവിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here