യൂത്ത് കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിയുന്ന അവസ്ഥ: വി വസീഫ്

vaseef

യൂത്ത് കോൺഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിയുന്ന അവസ്ഥയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്.
ഇതുവരെ കേസിൽ നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു എന്നും റെയ്ഡിൽ പത്തനംത്തിട്ട പന്തളത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത് എന്നും വസീഫ് പറഞ്ഞു.

Also read:തലസ്ഥാനത്ത് അഴിഞ്ഞാട്ടം തുടർന്ന് യൂത്ത് കോൺഗ്രസ്; വനിതാ പൊലീസിന്റെ വാഹനവും തല്ലിത്തകർത്തു

സിനിമ നടൻ വസീഫിന്റെ പേരിൽ പോലും വ്യാജ ഐ ഡി കാർഡ്. കേരളത്തിൽ ആകമാനം വ്യാജ ഐ ഡി കാർഡുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്. മുഖം നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് അക്രമം കാണിക്കുകയാണ്. മഷിക്കുപ്പി സമരം നടത്തി പാരമ്പര്യമുള്ളവർ വീണ്ടും കേരളത്തിൽ അക്രമം നടത്താനൊരുങ്ങുകയാണ്.

Also read:യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച്; കൈരളി ന്യൂസ് മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം

പ്രതിപക്ഷ നേതാവും ഗവർണറും ഒരേനാണയത്തിന്റെ ഇരുവശങ്ങളായി മാറി. രണ്ട് പേർക്കും ഒരേ നിലവാര തകർച്ച. അക്രമം ഡി വൈ എഫ് ഐ പ്രോത്സാഹിപ്പിക്കുന്നില്ല. ഡിവൈഎഫ്ഐ യിൽ 50 ലക്ഷം മെമ്പർമാർ ഉണ്ട്. ബോധപൂർവ്വമായി കലാപമുണ്ടാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കയാണ്. എന്നെ അറസ്റ്റ് ചെയ്യൂ എന്ന് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറയുന്ന അവസ്ഥയാണ്. കേരളത്തെ അപമാനിച്ചുകൊണ്ടിരിക്കുന്ന ആർ എസ് എസ് ന് വേണ്ടി പണിയെടുക്കുന്ന ഗവർണർക്ക് നിലവാരമില്ല എന്നാണ് അഭിപ്രായം എന്നും വി വസീഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News