ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. 2-1നാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 32ാം മിനുട്ടില്‍ ദയ്സുകെ സകായിയും 88ാം മിനുട്ടില്‍ ഡയമന്റാക്കോസുമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. എക്സ്ട്രാ ടൈമില്‍ പെനല്‍റ്റിയിലൂടെ ക്ലെയ്റ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആറ് മത്സരത്തില്‍ നിന്ന് നാലാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ മുന്നിലാണ്. എക്സ്ട്രാ ടൈമില്‍ ഈസ്റ്റ് ബംഗാളിന് പെനല്‍റ്റി ലഭിച്ചു. ഇത്തവണ ക്ലെയ്റ്റന്‍ സില്‍വ ലക്ഷ്യം കണ്ടു. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ജയം കേരള ബ്ലാസ്റ്റേഴ്സിന്.

ALSO READ: പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വില്‍പ്പന നടത്തി വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും: ഡിവൈഎഫ്ഐ

തുടക്കം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. രണ്ടാം മിനുട്ടില്‍ ബോക്സിലേക്ക് ലഭിച്ച ക്രോസിനെ ഹെഡ് ചെയ്യാന്‍ ക്വാമി പെപ്രാഹിന് സാധിക്കാതെ പോയി. താരം ചാടിയെങ്കിലും ഹെഡര്‍ നഷ്ടമായി. 11ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരത്തെ കൈകൊണ്ട് കുത്തിയതിന് ഡാനിഷ് ഫറൂഖിക്ക് മഞ്ഞക്കാര്‍ഡും കിട്ടി. പിറകേ 22ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ഖാബ്രക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. അഡ്രിയാന്‍ ലൂണയെ ഫൗള്‍ ചെയ്തതിനാണ് മഞ്ഞക്കാര്‍ഡ് നല്‍കിയത്. 32ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. അഡ്രിയാന്‍ ലൂണ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ദയ്സുകെ സകായിയാണ് ലക്ഷ്യം കണ്ടത്.

ALSO READ: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു, അമ്മയും സഹോദരനും ഗുരുതരാവസ്ഥയില്‍ തുടരുന്നു

34ാം മിനുട്ടില്‍ വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്സിനായെങ്കിലും ഓഫ് സൈഡായി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡ് ബ്ലാസ്റ്റേഴ്സിന് സ്വന്തം. 55ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് സുവര്‍ണ്ണാവസരം ലഭിച്ചു. ക്ലെയ്റ്റന്‍ സില്‍വ ബോക്സിലേക്ക് നല്‍കിയ പന്തിനെ മഹേഷ് പിടിച്ചെടുത്തെങ്കിലും നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. 83ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാളിന് പെനല്‍റ്റി ലഭിച്ചെങ്കിലും ക്ലെയ്റ്റന്‍ സില്‍വക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. സച്ചിന്‍ സുരേഷിന്റെ സേവാണ് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. 88ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. ഡയമന്റാക്കോസാണ് ഇടം കാല്‍ ഷോട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോള്‍ സമ്മാനിച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News