സ്ക്രീൻ ഷെയറിംഗ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാപൊലീസ്.അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ എന്ന് കേരളാപൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി . ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുകയും അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരുകായും ചെയ്യും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് വഴി അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ALSO READ:ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’, ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍
അതുപോലെ ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല എന്നും പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായുംപങ്കുവെയ്ക്കരുത് എന്നും കേരളാപൊലീസ് കുറിച്ചു.
കേരളാപൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here