കേരളത്തിന്റെ ദില്ലി സമരം: അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മന്നും മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍

കേന്ദ്ര അവഗണനക്കെതിരെയുള്ള കേരളത്തിന്റെ ദില്ലിയിലെ സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു.

ALSO READ:‘വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്, എല്ലാവരും ഒരുമിച്ച് നിൽക്കണം’,: കേരളത്തിന്റെ സമരവേദിയിൽ ഫറൂഖ് അബ്ദുള്ള

ഡിഎംകെയെ പ്രതിനിധീകരിച്ച് തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജനും, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബുല്ലയും സമരത്തില്‍ പങ്കെടുക്കാന്‍ എത്തി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

ALSO READ:‘ഇത് ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷം; അടിച്ചമര്‍ത്തലിനെതിരെയുള്ള സന്ധിയില്ലാത്ത സമരം’: മുഖ്യമന്ത്രി

കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാന്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും സമരം ന്യായമെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം ബിജെപി സര്‍ക്കാരിനെതിരായ കേരളത്തിന്റെ സമരത്തിന് കേരളത്തിലെ കോണ്‍ഗ്രസിന്റെ മാത്രം പിന്തുണയില്ല. വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News