സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത്; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

kollam gro store

കൃഷിവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത് തുറന്നു. കാർഷിക ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരളഗ്രോ ഷോപ്പുകൾ ആരംഭിക്കുന്നത് . കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ പ്രവർത്തിക്കുന്ന ഷോറൂം കൃഷി മന്ത്രി പി പ്രസാദ് ഉത്ഘാടനം ചെയ്തു.

പൊതുമേഖലാ സ്ഥാപനമായ ഓയിൽപാം ഇന്ത്യയുടെ പാമോയിൽ, ഓണാട്ടുകരയുടെ ശുദ്ധമായ എള്ളണ്ണ, പാലക്കാടൻ ശർക്കര, ജനങ്ങളുടെ പ്രിയ ബ്രാന്‍റായ ജ്യോതി മാങ്കോ ജ്യൂസ്, കുട്ടനാട് തവിടുള്ള ജൈവ അരി, കാട്ടുതേൻ ഇങ്ങനെ 900 ത്തോളം വരുന്ന തനത് കാർഷിക വിഭവങ്ങളുടെ കലവറയാണ് കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ്.

ALSO READ; 108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

കർഷകരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ എക്കോഷോപ്പ്, വീക്കിലി മാർക്കറ്റ് പോലുള്ള വിവിധ മാർക്കറ്റിംഗ് ശൃംഖലകൾ ഇതിനകം ആരംഭിച്ചു ക‍ഴിഞ്ഞു. വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങളുമായി മത്സരം കാഴ്ചവെയ്ക്കുമ്പോൾ നമ്മുടെ കർഷകരുടെ ഉൽപ്പന്നങൾ ബ്രാന്റ് ചെയ്ത് വരുമാനവും അഭിമാനവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് കേരളത്തിന്റെ ജനകീയ കൃഷി വകുപ്പ് മന്ത്രി പ്രസാദ് കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ എണ്ണൂറിൽപ്പരം ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിലേക്ക് ഇതിനകം മാറിയിട്ടുണ്ട്. നൂറിലധികം ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണന സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കർഷകഗ്രൂപ്പുകൾ, കൃഷിഫാമുകൾ, എന്നിവരുടെ ഉൽപ്പന്നങ്ങളും, ചെറുധാന്യ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് യഥേഷ്ടം ലഭ്യമാക്കുന്നതിനാണ് കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 14 ജില്ലകളിലും ഷോറൂം വരും പിന്നീട് പഞ്ചായത്ത് അടിസ്ഥാനത്തിൽ വരെ കേരളഗ്രോ ബ്രാന്‍റ് ഷോറൂമുകൾ ഡിമാന്‍റ് അനുസരിച്ച് തുടങ്ങും.

ALSO READ; വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

കൊല്ലം ഭാഗ്യശ്രീ ഓര്‍ഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കര്‍ഷക ഉത്പാദക കമ്പനി, തൃശൂര്‍ അതിരപ്പള്ളി ട്രൈബല്‍ വില്ലേജ് കര്‍ഷക ഉത്പാദക കമ്പനി എന്നിവിടങ്ങളില്‍ നിന്നുള്ള 26 ഉത്പന്നങ്ങളാണ് കേരളഗ്രോ ഓര്‍ഗാനിക്, കേരളഗ്രോ ഗ്രീന്‍ എന്നീ ബ്രാന്‍ഡുകളില്‍ വിപണിയിലെത്തിച്ചിട്ടുള്ളത്. ഗുണമേന്മ ഉറപ്പാക്കി വിഷരഹിത ഭക്ഷ്യഉത്പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡു വഴി പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്ന ഉറപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News