കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജില്‍ ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനം 20ന്

കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് ഉദ്ഘാടനത്തിന് ഒരുങ്ങി. ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയല്‍ റണ്‍ വിജയകരം. ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും.

ALSO READ:  കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

കോവളം – ബേക്കല്‍ ദേശീയ ജലപാത പദ്ധതിയുടെ 2.80 കോടി ചെലവഴിച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ബ്രിഡ്ജ് കരിക്കകത്ത് നിര്‍മിച്ചത്. ഇതിന് മുന്നോടിയായാണ് ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ് നടത്തിയ ട്രയല്‍ റണ്‍ നടത്തിയത്. വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചു. 100 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധമാണ് ലിഫ്റ്റ്ബ്രിഡ്ജിന്റെ നിര്‍മാണം. ദേശീയ ജലപാതയിലൂടെ ബോട്ടുകള്‍ കടന്ന് പോകുമ്പോള്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ പാലം ഉയര്‍ത്താന്‍ കഴിയും. 2025 ഓടെ കോവളം- ബേക്കല്‍ ദേശീയ ജലപാതയിലൂടെ ജല ഗതാഗതം സാധ്യമാക്കുന്നത്തിനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

ALSO READ: മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി പൊലീസ് സഹകരണ സംഘം

വിഴിഞ്ഞം തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നല്ല ശതമാനം ചരക്ക് നീക്കവും ദേശീയ ജലപാതയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉള്‍നാടന്‍ ജല ഗതാഗത വകുപ്പ്
ഡയറക്ടര്‍ അരുണ്‍ കെ ജേക്കബ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നദീര്‍ എന്നിവര്‍ ട്രയല്‍ റണ്ണില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News