അർജുനായുള്ള തിരച്ചിലിന് കേരളത്തിന്റെ ഇടപെടൽ ഊർജ്ജം പകർന്നു; വി വസീഫ്

V Vaseef

കേരളത്തിലെ ജനങ്ങളാകെ അർജുന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തുടർച്ചയായ കേരളത്തിന്റെ ഇടപെടലുകളാണ് തിരച്ചിലിന് ഊർജ്ജം പകർന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. കേരളത്തിലെ ജനങ്ങളാകെ അർജുന് വേണ്ടി കാത്തിരിക്കുകയായിരുന്നു. നമ്മൾ പ്രതീക്ഷിച്ച പോലുള്ള പ്രവർത്തനം തുടക്കത്തിൽ അവിടെ നടന്നില്ല. ജിതിനും മനാഫും കേരള മാധ്യമങ്ങളും എത്തിയതിനുശേഷമാണ് തിരച്ചിൽ ദ്രുതഗതിയിലായത്. ഡിഎൻഎ ഫലം വന്നാൽ തുടർ പ്രവർത്തനങ്ങളിലേക്ക് നീങ്ങുമെന്നും വസീഫ് പറഞ്ഞു.

Also Read:’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാള്‍ അര്‍ജുന്റെ കുടുംബവും, ആദരാഞ്ജലികള്‍ അര്‍ജുന്‍’: മമ്മൂട്ടി

അതേസമയം ഷിരൂരിൽ പുതിയ ക്രെയിൻ എത്തിച്ച് ട്രക്ക് പുഴയിൽ നിന്നും കരക്ക് എത്തിച്ചു. അർജുൻ എവിടെയാണെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചെന്ന് സഹോദരി അജ്ഞു പറഞ്ഞു. സംസ്ഥാന സർക്കാരും എം.കെ. രാഘവൻ എംപിയും കെ.സി. വേണുഗോപാലുമടക്കം എല്ലാവരും കൂടെയുണ്ടായിരുന്നുവെന്നും സഹോദരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News