വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചു, കേരളത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ

കേരളത്തിനെതിരെ വീണ്ടും അവഗണനയുമായി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന്റെ വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് എടുക്കാനാകുന്ന വായ്പയില്‍ വലിയ തോതിലാണ് കേന്ദ്രം കുറവ് വരുത്തിയത് വരുത്തിയത്.

8000 കോടിയോളം രൂപയാണ് വായ്പയില്‍ വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം എടുക്കാവുന്ന വായ്പ ഇതോടെ 15, 390 കോടി മാത്രമായി ചുരുങ്ങി.

23,000 കോടിയുടെ വായ്പയാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും കിഫ്ബിയുടേയും വായ്പയുടെ പേരിലാണ് നിലവിലെ നടപടി. സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് തള്ളിവിടുകയാണ് ഇതോടെ കേന്ദ്രം ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration