പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തിന്റെ സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന സമരത്തിന്റെ ഭാഗമായി ദില്ലിയിൽ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാളെകളിൽ പലർക്കും തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്യാനുള്ള പ്രചോദനമാകും കേരളത്തിന്റെ ഇന്നത്തെ സമരമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വ്യാജവാർത്ത ചമച്ച് മനോരമ; മറുപടിയുമായി മന്ത്രി പി രാജീവ്

പഞ്ചാബ്, ദില്ലി മുഖ്യമന്ത്രിമാർ, ശരദ് പവാർ, അഭിഭാഷകൻ കപിൽ സിബൽ എന്നിങ്ങനെ പല പ്രമുഖരും സമരത്തിൽ പങ്കുചേരും. ഇന്നലെ കർണാടക നടത്തിയ സമരത്തിലും കേരളത്തിന്റെ ആർജ്ജവത്തെകുറിച്ചു വ്യക്തമാക്കിയിരുന്നു. നിയമപരമായി അതാത് മേഖലകളിലെ ഉന്നതരെ കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചശേഷവും ശരിയായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ഒരു പ്രത്യക്ഷസമരത്തിനിറങ്ങുന്നത്.

Also Read: ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണം; ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

അവകാശങ്ങൾക്ക് വേണ്ടി പ്രത്യക്ഷസമരങ്ങൾ നടത്തുന്നത് അത് ആരുടേയും ഔദാര്യമല്ലെന്നും കാട്ടിക്കൊടുക്കാൻ കൂടെ സഹായിക്കുന്നതാണ്. ഈ സമരം ചരിത്രത്തിലെ തന്നെ ഒരു പുതിയ സമരമുറയും വിജയവുമാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News