ഇന്ത്യയിലെ ജനങ്ങളുടെ നേട്ടങ്ങള്‍ നശിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ് കശ്മീരില്‍ ബിജെപി എടുത്ത നിലപാടെന്നും പൗരത്വ ഭേദഗതിയില്‍ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹമാണെന്നും കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. കോഴിക്കോട് ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച ‘വി ദി പീപ്പിള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമി എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് എത്തിയത്.
ALSO READ:ഏറ്റവും സ്വാധീനമുള്ള നൂറുപേരിലെ ഇന്ത്യന്‍ വംശജന്‍; ജിഗര്‍ ഷായെ കുറിച്ചറിയണം
ഭരണഘടന, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം, ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പ്, 370ആം വകുപ്പ് കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച ‘വീ ദ പീപ്പിള്‍’ എന്ന പരിപാടിയില്‍ ചര്‍ച്ച നടന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യം മുതല്‍ നേടിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ് കശ്മീരില്‍ ബിജെപി എടുത്ത നിലപാടെന്നും ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും അത് വ്യാപിപ്പിക്കുമെന്നും പൗരത്വ ഭേദഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണെങ്കിലും അത് ഭാവിയില്‍ സമൂഹത്തെ ആകെ വേര്‍തിരിക്കുമെന്നും മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു.
ALSO READ:എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം; മൂല്യനിര്‍ണയം പൂര്‍ത്തിയായി
പ്രധാനമന്ത്രി ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പരിഗണിക്കുന്നില്ല. വൈവിധ്യമാണ് രാജ്യത്തിന്റെ ബലമെന്ന് മനസ്സിലാക്കണം. ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ന്യൂനപക്ഷങ്ങളോട് മാത്രം ചെയ്യുന്ന ദയയല്ല. രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാന ഘടകമാണതെന്നും തരിഗാമി പറഞ്ഞു. പ്രേം കുമാര്‍ മോഡറേറ്ററായി.കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here