കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇപ്പോള്‍ ലാഭത്തിലാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. അതിനുവേണ്ടി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വിജയിച്ചു. ശമ്പളം വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. കെടിഡിഎഫ്സിയെ ഒഴിവാക്കി കേരള ബാങ്കിനെ കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ക്കും. കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
കെഎസ്ആർടിസി ടെര്‍മിനല്‍ കോംപ്ലക്‌സുമായി ബന്ധപ്പെട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ലെനിന്‍ തീയറ്റര്‍ 39 ലക്ഷം കിട്ടാനുണ്ട്. ലോട്ടറി വകുപ്പ് 38 ലക്ഷം നൽകാനുണ്ട്. അമിതവേഗതയില്‍ കാര്‍ വന്ന് ബസില്‍ ഇടിക്കുകയായിരുന്നുവെന്നും അതിനാലാണ് ടയര്‍ ഊരി പോയതെന്നും കൊല്ലം അപകടത്തെ സംബന്ധിച്ച് മന്ത്രി പറഞ്ഞു.
കെഎഎസ്സുകാര്‍ പോയത് ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിശദമായി പരിശോധിക്കും. കെഎസ്ആർടിസി പ്ലാന്‍ ഫണ്ട് വെട്ടി കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം വൈകിയെന്ന് ആരോപിച്ച് യൂണിയനായ ടിഡിഎഫ് നടത്തിയത് നാടക സമരമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസമായി ഒരുമിച്ചു ശമ്പളം കൊടുക്കുന്നു. 12-ാം തീയതിക്കുള്ളില്‍ ആണ് ശമ്പളം നല്‍കിയത്. വളരെ പ്രയാസപ്പെട്ടാണ് ശമ്പളം നല്‍കിയത്. ഇന്ന് ശമ്പളം വരും എന്നത് സംഘനകള്‍ക്ക് അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണ ശമ്പളം നല്‍കുന്ന മൂന്നാം മാസമാണിത്. ഇതറിഞ്ഞിട്ടും ടിഡിഎഫ് സത്യഗ്രഹ സമരം ഇരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഉദ്യോഗസ്ഥരെ ഓഫീസിന് അകത്തു കയറ്റാതെയാണ് സമരം നടത്തിയത്. ഇന്ന് രാവിലെ ശമ്പളം നല്‍കേണ്ടതായിരുന്നു. എന്നാല്‍ സമരം കാരണമാണ് ശമ്പളം നല്‍കാന്‍ ഉച്ച ആയത്. അന്തസ്സുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അല്ല ഇതെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here