ഒരു വോട്ടിന് ജയിച്ചെന്ന് കെഎസ്‌യു; സംശയത്തെ തുടര്‍ന്ന് റീക്കൗണ്ടിംഗ്, ഒടുവില്‍ വിജയം എസ്എഫ്ഐക്ക്

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ്എഫ്ഐക്ക് വിജയം. തൃശൂര്‍ കേരള വര്‍മ്മ കോളേജിചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ് എസ്എഫ്ഐ. ഒന്‍പതില്‍ 9 സീറ്റും എസ്എഫ്ഐ വിജയിച്ചു. അതേസമയം,  വോട്ടെണ്ണലിനിടെ നടന്നത് നാടകീയ സംഭവങ്ങള്‍. എസ്എഫ്ഐക്ക് വേണ്ടി മത്സരിച്ച അനിരുദ്ധന്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ചെയര്‍പേ‍ഴ്സണായി.

വോട്ടെണ്ണലിനിടെ ഒരു വോട്ടിന് കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന് സ്വയം പ്രഖ്യാപിച്ച കെഎസ്‌യു കോളേജില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വോട്ടെണ്ണലില്‍ പന്തികേടുണ്ടെന്നും റീക്കൗണ്ട് ചെയ്യണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. എതിര്‍പ്പുമായി കെഎസ്‌യു പ്രവര്‍ത്തകരും ഡിസിസി നേതാക്കളുമെത്തി.

ALSO READ: ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ; ആദ്യ ദിവസം റഫാ ഗേറ്റ് കടന്ന് 400 ലേറെ പേർ

തര്‍ക്കത്തെ തുടര്‍ന്ന് റീക്കൗണ്ടിംഗ് നീണ്ടെങ്കിലും റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. സസൂക്ഷമം നടത്തിയ വോട്ടെണ്ണലില്‍ എസ്എഫ്ഐക്ക് കെഎസ്‌യുവിനേക്കാള്‍ 11 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. രാത്രി 11.58നാണ് റീ കൗണ്ടിങ്ങിൽ അവസാന ബൂത്ത്‌ വോട്ടും എണ്ണി കഴിഞ്ഞത്.

ഇരു സ്ഥാനാർത്ഥികളും 895 വോട്ടുകൾ നേടിയപ്പോൾ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഹസൻ മുബാറക്ക് പറഞ്ഞു.

ALSO READ: ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News