കേരളീയം 2023ന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം

ഒരാഴ്ചക്കാലം അനന്തപുരിയെ ഉത്സവലഹരിയില്‍ ആറാടിച്ച കേരളീയം ഒന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളീയം വന്‍വിജയമാക്കിയത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം രണ്ടാം പതിപ്പിനായുള്ള സമിതിയെയും മുഖ്യമന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു.

സമാനകളില്ലാത്ത ആഘോഷത്തിലൂടെ കേരളത്തിന്റെ തനിമ ലോകത്തോട് കേരളീയത്തിലൂടെ വിളിച്ചു പറഞ്ഞ ഏഴ് ദിനരാത്രികള്‍. തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായിരുന്നു. ആ ജനകീയ മേളയുടെ ആദ്യ പതിപ്പിനാണ് തിരശ്ശീല വീണത്. ഈ ആഘോഷത്തിലൂടെ നമുക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. ഇതാണ് നാടിന്റെ ഒരുമയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

READ ALSO:‘അതെ, പലസ്തീന്‍ കേരളത്തിലാണ്…’ ഏഷ്യാനെറ്റ് ന്യൂസിന്റേത് മുതലാളിയെ പ്രീതിപ്പെടുത്തല്‍; വിമര്‍ശിച്ച് എം സ്വരാജ്

ഇപ്പോള്‍ നാം വിതച്ചതേ ഉള്ളു. വരും നാളുകളില്‍ കൊയ്‌തെടുക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അടുത്ത കേരളീയങ്ങളില്‍ ലോകം കേരളത്തിലേക്ക് വരുമെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളീയം ബഹിഷ്‌കരിച്ചവരെ കേരളം ബഹിഷ്‌കരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

സമാപന സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികള്‍ക്കൊപ്പം പതിനായിരക്കണക്കിന് ആളുകളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അടുത്ത വര്‍ഷത്തെ കേരളീയം നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെയും നിയോഗിച്ചാണ് കേവലം 79 ദിവസത്തെ തയ്യാറെടുപ്പില്‍ പിറന്ന ആദ്യ പതിപ്പ് പര്യവസാനിച്ചത്.

READ ALSO:‘ഉദയസൂര്യന്റെ നാട്ടില്‍ ഉദിച്ചുയര്‍ന്ന് വിഷ്ണു’; ഡിഫറന്റ് ആര്‍ട് സെന്റര്‍ മാതൃകയ്ക്ക് വിദഗ്ദ്ധരുടെ അംഗീകാരവും പ്രശംസയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News