പ്രതിപക്ഷം ബഹിഷ്കരിച്ചു, മലയാളികള്‍ ഏറ്റെടുത്തു; കേരളീയം വന്‍ വിജയം

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് കേരളപ്പിറവി പ്രമാണിച്ച് എ‍ഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കലാ- സാംസ്കാരിക പരിപാടികള്‍, പുസ്തകോത്സവം, പുഷ്പമേള, ഭക്ഷ്യമേള, സെമിനാറുകള്‍ എന്നിങ്ങനെ തുടങ്ങി തലസ്ഥാന നഗരത്തെ കേരളീയം അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരപ്പറമ്പാക്കി മാറ്റി.

കേരളീയം പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പതിവുപോലെ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്നതും ആനന്ദിക്കാന്‍ ക‍ഴിയുന്നതുമായ കാര്യങ്ങളെ എതിര്‍ക്കുന്ന അവരുടെ ശീലത്തിന് ഇത്തവണയും മാറ്റമൊന്നുമില്ല. പ്രതിപക്ഷവും സര്‍ക്കാരിനെ എതിര്‍ക്കുന്നവരും കേരളീയത്തിന് എത്തില്ലെന്നും പരിപാടി പരാജയപ്പെടുമെന്നും പ്രതിപക്ഷം ഒന്നടങ്കം പ്രഖ്യാപിച്ചു.

ALSO READ:  കർണാടകയിലെ ഖനിവകുപ്പ് ഡയറക്ടറുടെ കൊലപാതകം; പ്രതി മുൻ ഡ്രൈവറെന്ന് സംശയം

പക്ഷെ കേരളീയത്തില്‍ കണ്ടത് ജനലക്ഷങ്ങളുടെ ആഘോഷമായിരുന്നു. നവംബര്‍ ഒന്നുമുതല്‍ നഗരത്തില്‍ മണ്ണുവാരിയിട്ടാല്‍ താ‍ഴെ വീ‍ഴാത്ത അവസ്ഥ. ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വമായ തിരക്ക്. ഭക്ഷ്യമേളയില്‍ പ‍ഴയതും പുതിയതുമായ രുചികള്‍ നുണയാനെത്തിയവരും കലാപരിപാടിപാടികള്‍ കാണാനെത്തിയവരും, വിപണന മേളയില്‍ പങ്കെടുക്കാനെത്തിയവരും, അലങ്കരിച്ച് ലൈറ്റും കണ്ട് കപ്പലണ്ടിയും ഐസ്ക്രീമും ക‍ഴിച്ച് നഗരത്തിലൂടെ നടക്കാനെത്തിയവരും, ആടിപ്പാടി ആഘോഷിക്കാനെത്തിയവരും ഒക്കെ ചേര്‍ന്ന് കേരളീയം കളറാക്കി. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, സന്തോഷ് ജോര്‍ജ് കുളങ്ങര, വിവിധ മന്ത്രിമാര്‍, സാംസാകാരിക നായകര്‍ തുടങ്ങി നൂറ് കണക്കിനാളുകളാണ് കേരളീയത്തില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് വലിയ സ്വീകരണമാണ് കേരളീയത്തിന് ലഭിച്ചത്.

കേവലം രാഷ്ട്രീയത്തിന്‍റെ പേരില്‍ ജനങ്ങള്‍ക്ക് ആനന്ദിക്കാനുള്ള അവസരങ്ങളില്‍ നിന്ന്  അവരെ അകറ്റാന്‍  ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന സന്ദേശമാണ് കേരളീയം നല്‍കുന്നത്.  കേരളീയം കാണാനെത്തിയവരും പങ്കെടുക്കാന്‍ ക‍ഴിയാത്തവരും ഒരേ സ്വരത്തില്‍ പറയുന്നത് വരും വര്‍ഷങ്ങളിലും കേരളീയം നടത്തണമെന്നാണ്. പ്രതിപക്ഷം ബഹിഷ്കരിച്ച പരിപാടി ഇത്രയം കളറായെങ്കില്‍ ഇനിയും നിങ്ങളിത് ബഹിഷ്കരിക്കണമെന്നും വിഡി സതീശനോടും സംഘത്തിനോടും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആവശ്യപ്പെടുകയാണ്.

ALSO READ:   സിക്ക വൈറസ്; രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണം, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News