ജനങ്ങൾ നെഞ്ചേറ്റിയ ആഘോഷം; കേരളീയത്തിന് ഇന്ന് തിരശീല വീഴും

തലസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന കേരളീയത്തിന് ഇന്ന് സമാപനം. വർണാഭമായ ആഘോഷങ്ങൾക്കാണ് ഇന്ന് തിരശീല വീഴുക. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

ALSO READ:മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്

സമാപന സമ്മേളനത്തിന് ശേഷം എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി നടക്കും. ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും.

ALSO READ:രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു
ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായറാഴ്ച ദിവസമായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിലും കലാപരിപാടികളിലും ഫുഡ്‌ഫെസ്റ്റുകളിലും ചലച്ചിത്ര മേളകളിലുമടക്കം വൻ ജനപങ്കാളിത്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News