ജയചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീതസന്ധ്യ; സംഗീത വിരുന്നോടെ കേരളീയത്തിന് ഇന്ന് കൊട്ടിക്കലാശം

നവംബർ 1 മുതൽ 7 വരെ നീണ്ടുനിന്ന കേരളത്തിന്റെ മഹോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. ജനങ്ങൾ ഏറ്റെടുത്ത കേരളത്തിന്റെ ഈ വലിയ മഹോത്സവത്തിന് ഇന്ന് വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ കലാശക്കൊട്ട്. ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്, സിത്താര, റിമി ടോമി, ഹരിശങ്കർ തുടങ്ങിയ ഗായകർ അണിനിരക്കുന്ന മ്യൂസിക്കൽ മെഗാ ഷോ ”ജയം” എന്ന പരിപാടിയോടെയാണ് കേരളീയത്തിന്റെ ആദ്യ പതിപ്പിന് തിരശീല വീഴുന്നത്. ആട്ടവും പാട്ടും നിറഞ്ഞ സംഗീത സന്ധ്യ ഇന്ന് വൈകീട്ട് 6 : 30 ന് നടക്കും.

Also read:രാവിലെ ഉണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

മ്യൂസിക്കൽ മെഗാ ഷോ യുടെ റിഹേഴ്സൽ നടക്കുന്നതിന്റെ ചിത്രങ്ങൾ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവച്ചു. സിത്താരയും ശങ്കർ മഹാദേവനും പാട്ട് പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ച് ഒപ്പം കേരളീയം സമാപന സമ്മേളനത്തിലേയ്ക്ക് ഏവർക്കും സെൻട്രൽ സ്റ്റേഡിയത്തിലേയ്ക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ്‌ മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News