പൂത്തുലഞ്ഞ് തലസ്ഥാനം; സ്വപ്നതുല്യ കാഴ്ചയൊരുക്കി കേരളീയം പുഷ്പ മേള

പൂക്കൾ സൗന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും വർണങ്ങളുടെയും പ്രതീകമാണ്. ഇവ മൂന്നും ചേരുമ്പോൾ അവിടം സ്വപ്നതുല്യമാണ്. അത്തരമൊരു നയന മനോഹര കാഴ്ച ഒരുക്കിയിരിക്കുകയാണ് നമ്മുടെ തലസ്ഥാന നഗരിയിൽ കേരളീയത്തിന്റെ പുഷ്പ മേള. സെൻട്രൽ സ്റ്റേഡിയം, ഇ.കെ നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ് കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്പമേള നടക്കുന്നത്. പ്രദേശത്തിന്റെ തനിമയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഫ്ലവർ ഇൻസ്റ്റാളേഷനുകൾ പുഷ്പമേളയെ അതിസമ്പന്നമാക്കുന്നുണ്ട്.

Also read:ഗാസയിലെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി തുര്‍ക്കി; അതിര്‍ത്തിയില്‍ ആശുപത്രി

ബോൺസായ് ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും പ്രത്യേക പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. കാർഷിക സർവ്വകലാശാല, ഹോർട്ടികൾച്ചറൽ കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

Also read:കൊന്തയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും, ടർബോയിൽ മമ്മൂക്കയുടെ ലുക്ക് ഇതായിരിക്കും: ചിത്രം പങ്കുവെച്ച് പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍

ഇ.കെ നായനാർ പാർക്കിൽ ‘ചുണ്ടൻ വള്ളം’ ഇൻസ്റ്റലേഷൻ ഒരുക്കിയിട്ടുണ്ട്. കനകക്കുന്നിൽ കേരള സർക്കാരിന്റെ ചിഹ്നവും പൂക്കളാൽ തീർത്തിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയമാണ് കേരളയീത്തിന്റെ ലോഗോ പതിപ്പിച്ച ഗ്രാൻഡ് ഫ്ലവർ ഇൻസ്റ്റലേഷന്റെ പ്രധാന വേദി. എൽ.എം.എസ് കോമ്പൗണ്ടിൽ തൃശൂർ പൂരത്തിന്റെയും ടാഗോർ തിയേറ്ററിന്റെ പ്രവേശന കവാടത്തിൽ വേഴാമ്പലിന്റെ ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ട്. നിരവധി അനവധി ആളുകളാണ് കേരളീയത്തിന്റെ പ്രധാന ആകർഷണമായ പുഷ്പമേള കാണാൻ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News