കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറി, സംഘാടകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരളീയം കേരളത്തിന്റെ മഹോത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലൂടെ തിരുവനന്തപുരം ജനസമുദ്രമായി മാറിയെന്നും കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് തെളിയിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടനത്തില്‍ പങ്കാളികളായവരെ അനുമോദിച്ച മുഖ്യമന്ത്രി ചെറിയ പിഴവുകള്‍ പോലും തിരുത്തി അടുത്തവര്‍ഷം കേരളീയം കൂടുതല്‍ മികച്ചതാക്കുമെന്നും പറഞ്ഞു.

അടുത്ത വര്‍ഷം കേരളീയം നടത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും അതിനുള്ള കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുമെന്നും മാധ്യമങ്ങള്‍ കേരളീയം ബഹിഷ്‌കരിച്ചവരെ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അനുകരണീയമായ മാതൃക തീര്‍ത്ത് കേരളം മുന്നോട്ട് പോകുന്നുവെന്നും എല്ലാ മേഖലയിലും രാജ്യത്തിന്റെ മുന്‍നിരയില്‍ ആണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:കെഎസ്‌യുവിന്റേത് സമരാഭാസം: മന്ത്രി ആര്‍ ബിന്ദു

അന്താരാഷ്ട്ര തലത്തിലും കേരളം ശ്രദ്ധിക്കപ്പെടുന്നു. 30688 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ തന്നെ വ്യക്തമാക്കിയത് കേരളം അതിദാരിദ്ര്യം തുടച്ചു നീക്കുന്ന ആദ്യ സംസ്ഥാനമാകുമെന്നാണ്. കേരളീയത്തിന്റെ സമാപനത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ നേരിട്ടെത്തി. ഇത് കുപ്രചരണങ്ങള്‍ ഏശിയിലെന്നതിനുള്ള തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയത്തിന്റെ ഭാഗമായി നടത്തിയ സെമിനാറുകളില്‍ മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. സെമിനാറുകള്‍ നവകേരള നിര്‍മ്മിതിക്കുള്ള മാര്‍ഗരേഖകള്‍ ആണ്. കേരളീയത്തിലൂടെ കേരളത്തിന്റെ പുരോഗതി ലോക സമക്ഷം വീണ്ടും തുറന്നുകാണിക്കാന്‍ പറ്റി. ബിസിനസ് ടു ബിസിനസ് മീറ്റ് വഴി രാജ്യത്തെ വിവിധ സംരംഭകരെ എത്തിക്കാന്‍ കഴിഞ്ഞു. 4100 കലാകാരന്മാര്‍ കേരളീയത്തില്‍ അണിചേര്‍ന്നു. 10 കേരള വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചെന്നും 2 കോടി 57 ലക്ഷം വില്‍പ്പന നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

ഗ്രീന്‍ പ്രോട്ടോക്കോല്‍ പാലിക്കാന്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരെയാണ് വിന്യസിച്ചത്. 9000 പേരുടെ സന്നദ്ധസേവനം കേരളീയത്തിന് ഉണ്ടായി. കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമായി കേരളീയം മാറി. കേരളീയം ധൂര്‍ത്താണ് എന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാല്‍ കേരളത്തെ തുറന്നുകാട്ടുന്നത് എങ്ങനെ ധൂര്‍ത്താകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News