പ്രതിപക്ഷത്തിന് കനത്ത പ്രഹരം; കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം

കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ സമാപനവേദിയില്‍ ഒഴുകിയെത്തിയത് ജനസാഗരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമാപന വേദിയില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വി ഡി സതീശനും സുധാകരനും ഉള്‍പ്പെടെ പ്രതിപക്ഷം ബഹിഷ്‌കരിച്ച കേരളീയത്തിലെ വലിയ ജനപങ്കാളിത്തത്തിലൂടെ, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നാണംകെട്ടു. സമാപന വേദിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു. ഇതോടെ ബഹിഷ്‌കരണ ആഹ്വാനം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ വീണ്ടും ദയനീയമായി. കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും ട്രോളി നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

READ ALSO:വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെയ്പ്പ്

അതേസമയം, ഒരാഴ്ചക്കാലം അനന്തപുരിയെ ഉത്സവലഹരിയില്‍ ആറാടിച്ച കേരളീയം ഒന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനമായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളീയം വന്‍വിജയമാക്കിയത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം രണ്ടാം പതിപ്പിനായുള്ള സമിതിയെയും മുഖ്യമന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു.

READ ALSO:കേരളീയത്തിലെ ആദിമം പ്രദർശനം; വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി അശോകൻ ചരുവിൽ

സമാനകളില്ലാത്ത ആഘോഷത്തിലൂടെ കേരളത്തിന്റെ തനിമ ലോകത്തോട് കേരളീയത്തിലൂടെ വിളിച്ചു പറഞ്ഞ ഏഴ് ദിനരാത്രികള്‍. തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായിരുന്നു. ആ ജനകീയ മേളയുടെ ആദ്യ പതിപ്പിനാണ് തിരശ്ശീല വീണത്. ഈ ആഘോഷത്തിലൂടെ നമുക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. ഇതാണ് നാടിന്റെ ഒരുമയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ഇപ്പോള്‍ നാം വിതച്ചതേ ഉള്ളു. വരും നാളുകളില്‍ കൊയ്തെടുക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അടുത്ത കേരളീയങ്ങളില്‍ ലോകം കേരളത്തിലേക്ക് വരുമെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളീയം ബഹിഷ്‌കരിച്ചവരെ കേരളം ബഹിഷ്‌കരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News