‘കേരളീയ’വുമായി ബന്ധപ്പെട്ട് നടത്താനിരുന്ന എല്ലാ പരിപാടികളും നാളെത്തേക്ക് മാറ്റി

കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ‘കേരളീയം’ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു. നാളെത്തേക്കാണ് പരിപാടികള്‍ മാറ്റിവെച്ചിട്ടുള്ളത്. കേരളത്തിന്‍റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കാൻ സംസ്ഥാന സര്‍ക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് കേരളീയം.

ALSO READ:കളമശ്ശേരി സംഭവം മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അതേസമയം, കളമശ്ശേരിയില്‍ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.

ALSO READ:കളമശ്ശേരി സ്‌ഫോടനം; 6 പേരുടെ നില ഗുരുതരമായി തുടരുന്നു: മന്ത്രി പി രാജീവ്

ഇവയ്ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ കാണണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News