കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി നിധിന്‍ രാജ് ആണ് മരിച്ചത്. നിധിന്‍ സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സ്വദേശിയായ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ജോലി ആവശ്യത്തിനായി ആറ് മാസം മുമ്പാണ് നിധിന്‍ കുവൈറ്റില്‍ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരത്തെ കുവൈറ്റ് എയര്‍ വേസ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here