ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഈ മലയാളി താരം ടീമിലേക്ക്

കെഎല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ എ ടീമിന്റെ ഭാഗമായിട്ടാണ് ദേവ്ദത്ത് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം ആര് ഇറങ്ങുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനാല്‍ ദേവ്ദത്തിനോട് ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശിച്ചെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാത്തതിനാല്‍ ഗില്‍ ജയ്‌സ്വാള്‍ കോംബോ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു വിവരം.

ALSO READ: തിരക്കിലും ശബരിമല ദര്‍ശനം സുഗമം; സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച മുന്നൊരുക്കമാണ് കാരണമെന്ന് തന്ത്രി കണ്ഠര് രാജീവര്

വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യമത്സരം. ഗില്ലിന്റെ ഇടത് കൈവിരലിന് പരുക്കേറ്റതാണ് നിലവില്‍ താരം കളിക്കുന്ന കാര്യത്തില്‍ സംശയ ഉയരാന്‍ ഇടയാക്കിയത്. ട്രാവലിംഗ് റിസര്‍വുകളായി മൂന്നു പേസര്‍മാരുമായാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോയത്. ഗില്ലിനും രോഹിത്തിനും പകരം കെഎല്‍ രാഹുലിനെ പരിഗണിച്ചെങ്കിലും മത്സരത്തിനിടെ താരത്തിന് പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് പരുക്കേറ്റതാണ് മറ്റൊരു പ്രശ്‌നമായത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കര്‍ണാടക ടീമിലടക്കം ഇടംപിടിച്ച ദേവ്ദത്ത് ഇന്ത്യ എ ടീമിനായി നാല് ഇന്നിങ്ങ്‌സുകളില്‍ ബാറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News