നവകേരളം സൃഷ്ടിക്കാന്‍ വേണ്ടി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് യുവാക്കള്‍ ഉള്‍പ്പെടെയുള്ള കേരളജനത അഭിപ്രായപ്പെടുന്നത്. എല്ലാ മേഖലയിലും തട്ടിലുമുള്ള ജനങ്ങളെ പരിഗണിക്കുന്ന സര്‍ക്കാരാണെന്ന് അനുഭവപ്പെടുന്നു. ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു.
ALSO READ: ജനങ്ങൾക്കിടയിൽ സ്ത്രീധന വിഷയത്തിൽ കൂടുതൽ ബോധവൽക്കരണം ആവശ്യം; ആരിഫ് മുഹമ്മദ് ഖാൻ
മറ്റ് സംസ്ഥാനങ്ങള്‍ക്കും വലിയൊരു ഉദാഹരണമാണെന്നും യുവാക്കള്‍ അഭിപ്രായപ്പെടുന്നു. ജനക്കൂട്ടം കാണുമ്പോള്‍ തന്നെ അവരുടെ പ്രതീക്ഷ എന്താണെന്ന് മനസിലാക്കാം. ജനങ്ങളെ തേടിയെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും, നവകേരള സദസ് പുത്തന്‍ അനുഭൂതി, യുഡിഎഫ് ബഹിഷ്‌കരണം ജനം പുച്ഛിച്ച് തള്ളുന്നു എന്നെല്ലാമാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here