മലയാളികള്‍ക്ക് ഇഷ്ടം ഈ വിഭവങ്ങള്‍; ഭക്ഷണച്ചെലവിന്റെ കണക്കുകള്‍ പുറത്ത്

ഭക്ഷണച്ചെലവിന്റെ കണക്കെടുത്താല്‍ മലയാളികള്‍ പൊളിയാണെന്ന് പറയാതെ വയ്യ. വെജ് ഐറ്റംസ് ഞങ്ങള്‍ക്ക് അത്ര പോരാ.. നോണ്‍വെജ്ജാണെങ്കില്‍ ഒന്നല്ല രണ്ടു കൈയ്യും നോക്കാം. ഇത്തവണ കേന്ദ്രം പുറത്തുവിട്ട 2022 -23 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വേ ഫലത്തില്‍ പറയുന്നത് ഇങ്ങനെയാണ്. മുട്ട, മാംസം, മത്സ്യം തുടങ്ങിയ നോണ്‍വെജ്ജ് വിഭവങ്ങള്‍ക്കായി ഏറ്റവുമധികം ചെലവ് അതായത് ഏറ്റവും കൂടുതല്‍ വിഹിതം ചെലവഴിച്ചത് നമ്മള്‍ മലയാളികളാണ്.

ALSO READ:  “വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണ്”: സ്വാമി നന്ദാത്മജാനന്ദ

അതേസമയം ഗ്രാമങ്ങളിലേക്ക് ചെന്നാല്‍ ഭക്ഷണചെലവില്‍ സസ്യേതര വിഭാഗത്തിനായി 23.5 ശതമാനം ചെലവഴിച്ചിട്ടുണ്ട്. നഗരങ്ങളില്‍ അത് 19.8 ശതമാനമാണ്. ഇവിടെയും തീര്‍ന്നില്ല മുഴുവന്‍ ഭക്ഷണച്ചെലവില്‍ പഴങ്ങള്‍ക്കായി ചെലവഴിക്കുന്നതിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. നഗരവാസികള്‍ 12 ശതമാനം ചെലവഴിക്കുമ്പോള്‍, ഗ്രാമത്തിലുള്ളവര്‍ 11.3 ശതമാനമാണ് ചെലവഴിക്കുന്നത്.

ALSO READ: കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍; ഇനി കുറച്ച് വിശ്രമം

നമ്മുടെ രാജ്യത്ത് ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയ്ക്കായാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News