കേരളോത്സവം; മുനിസിപ്പല്‍ തല മത്സരങ്ങള്‍ ഡിസംബര്‍ എട്ട് മുതല്‍ 15 വരെ

കാസർഗോഡ് നീലേശ്വരം നഗരസഭയും കേരള യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം -2024 മുനിസിപ്പല്‍ തല മത്സരങ്ങള്‍ ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടത്തും.

Also read: തിരുവനന്തപുരത്ത് രണ്ട് ബസ്സുകൾക്കിടയിൽ കുടുങ്ങി കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

ഡിസംബര്‍ 11, 12 തീയതികളില്‍ ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, എന്നീ മത്സരങ്ങള്‍ ചിറപ്പുറം നഗരസഭാ സ്റ്റേഡിയത്തില്‍ വച്ചും ഡിസംബര്‍ 13 തീയതിയില്‍ അത് ലറ്റിക് മത്സരങ്ങള്‍,നീന്തല്‍, വടംവലി മത്സര ങ്ങള്‍ പുത്തരിയടുക്കം ഇ.എം.എസ് സ്റ്റേഡിയത്തിലും, ഡിസംബര്‍ 15ന് പഞ്ചഗുസ്തി മത്സരം (ഫിറ്റ്നസ് വേള്‍ഡ് ജിംനേഷ്യം നീലേശ്വരം), കബഡി, (നവജോതി ക്ലബ് പടിഞ്ഞാറ്റം കൊഴുവല്‍), ചെസ്സ് മത്സരം (മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ നിലേശ്വരം), വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റെണ്‍, (മുനിസിപ്പല്‍ കോര്‍ട്ട് കടിഞ്ഞി മൂല). കലാമത്സരങ്ങള്‍ (ഇ.എം.എസ് മന്ദിരം കടിഞ്ഞി മൂല) ലും നടത്തും.

Also read: വയനാട്ടിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്ക് ഇടിച്ച് മരിച്ചു

https://keraloldavam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് മത്സരാത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News