കര്‍ണാടകയിലെ തരിക്കീറെ താലൂക്കിലെ ഗൊള്ളാറഹട്ടി ഗ്രാമത്തിൽ ദളിത് യുവാവ് പ്രവേശിച്ച പേരിൽ ശുദ്ധീകരണം നടത്താനായി രണ്ട് ക്ഷേത്രങ്ങൾ അടച്ചിട്ട് ഗ്രാമവാസികൾ. ദലിത് യുവാവ് പ്രദേശത്ത് പ്രവേശിച്ചതിനു പിന്നാലെ കമ്പട രംഗനാഥ സ്വാമി, തിമ്മപ്പ എന്നീ ക്ഷേത്രങ്ങളാണ് അടച്ചത്.
Also Read: മഹാരാഷ്ട്രയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ
എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ മാരുതി എന്ന ദളിത് യുവാവാണ് ജോലി സംബദ്ധമായ ആവശ്യത്തിനായി ഗ്രാമത്തിലെത്തിയത്. യുവാവ് പ്രദേശത്ത് എത്തിയെന്നറിഞ്ഞ പ്രദേശവാസികള്‍ ക്ഷേത്രങ്ങളുടെ കവാടങ്ങള്‍ അടച്ചിട്ടു. ചിലയാളുകള്‍ അവിടേക്ക് വന്നതിന് മാരുതിയെ മര്‍ദിക്കുകയും ചെയ്തു. കണ്ടാലറിയുന്ന 15 പേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പരാതിയുടെ ഭാഗമായി പൊലീസ് വാഹനം കണ്ടയുടന്‍ പ്രദേശത്തെ ആളുകള്‍ വീടുകളില്‍ കയറി വാതിലടച്ചു. ഗൊള്ളാറഹട്ടിയില്‍ ഗൊള്ള സമുദായത്തില്‍ പെട്ട 130 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാൽ മരുതിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. എക്സ്‌കവേറ്റര്‍ ജോലിക്കിടയില്‍ ടി.വി കേബിള്‍ മുറിച്ചതിനാല്‍ ഒരാള്‍ മരുതിയുമായി തർക്കിച്ചു. പിന്നീടാണ് അദ്ദേഹം മാഡിഗ സമുദായത്തില്‍ പെട്ടയാളാണെന്ന് അറിയുന്നത്. അങ്ങനെയാണ് വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടിയതെന്നും പ്രദേശവാസികൾ പറയുന്നത്.
Also Read: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; കേസില്‍ 5 പ്രതികളെന്ന് പൊലീസ്
അതേസമയം, ദലിത് സമുദായത്തില്‍ പെട്ട ലോക്‌സഭ അംഗവും മന്ത്രിയുമായ എ. നാരായണസ്വാമിയെ 2019ല്‍ ഗൊള്ളാറഹട്ടിയിലേക്ക് പ്രവേശിക്കുന്നതിന് തടഞ്ഞിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നതോടെ, ഗ്രാമവാസികള്‍ തന്നെ അദ്ദേഹത്തെ നേരിട്ടു ക്ഷണിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here