ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടല്ല മോനെ വളർത്തുന്നത്; നല്ല മര്യാദ ഉള്ള മകനാണ്; മകനെ കുറിച്ച് പറയുമ്പോൾ കേശുവിന്റെ ഉമ്മ ബീനക്ക് നൂറുനാവ്

ഉപ്പും മുളകും സീരിയലിലൂടെ എട്ട് വയസുമുതൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ബാലതാരമായിരുന്നു കേശു എന്ന അൽസാബിത്. കേശു ഇന്ന് പ്ലസ് ടു വിദ്യാർത്ഥിയാണ്. മകനെ കുറിച്ച് പറയാൻ കേശുവിന്റെ ഉമ്മ ബീനക്ക് നൂറുനാവാണ്. മകന്റെ സീരിയൽ ഷൂട്ടിങ്ങിന് കൂട്ടുപോകാൻവേണ്ടി കേന്ദ്ര ഗവണ്മെന്റ് ജോലി വരെ രാജിവച്ച കഥ പറയുകയാണ് ബീന. പഠനത്തിലും അഭിനയത്തിലും ഒരുപോലെ മിടുക്കനാണ് കേശുവെന്നും ഇന്ന് തന്റെ അഭിമാനമാണ് മകനെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നു.

 അങ്ങനെ കേൾക്കുന്നത് അഭിമാനം

also read :തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

മകനെ കുറിച്ച് ബീനയുടെ വാക്കുകൾ ഇപ്രകാരം:

‘അൽസാബിത് എന്ന പേരു പോലും ആർക്കും അറിയില്ല. എല്ലാവർക്കും കേശു എന്ന പേരാണ് കൂടുതൽ പരിചയമെന്ന് പറയുകയാണ് ബീന. കുടുംബത്തിൽ നിന്ന് ആരും അഭിനയമേഖലയിൽ ഇല്ല. ശ്രീ ശബരീശൻ എന്ന അവന്റെ ആൽബം ചെയ്തത് നിസ്സാം പത്തനാപുരമായിരുന്നു. നിസ്സാം ആണ് ആർട്ടിസ്റ്റ് എന്ന നിലയിലേക്കും, കലാരംഗത്തെയ്ക്കും അവനെ എത്തിച്ചത്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് രാത്രി രണ്ടര മണിക്കൊക്കെ അവൻ അഭിനയിക്കാൻ നിൽക്കുന്നത്. അന്ന് ചെറിയ മോൻ അല്ലേ. തറയിൽ ചെരുപ്പൊന്നും ഇല്ലാതെ കല്ലിൽ ആണ് ആ കഥാപാത്രത്തിന് വേണ്ടി അവൻ നിന്നത്.അന്നൊന്നും കരച്ചിലോ ബഹളമോ ഒന്നും ഉണ്ടായില്ല. മൂന്നു സോങ് ആണ് അന്ന് ചെയ്തത്. എന്റെ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നു അവനെ അഭിനയിപ്പിക്കാൻ വിടാൻ, എന്തേലും സാധ്യത ഉണ്ടെങ്കിൽ വിടണം എന്ന് പറഞ്ഞു. ശബരീശൻ ആയിരുന്നു തുടക്കം. മകന്റെ ആദ്യ പ്രതിഫലം കിട്ടിയപ്പോൾ അഭിമാനം ആയിരുന്നു. സന്തോഷം എന്നതിലുപരി അഭിമാനം ആയിരുന്നു.

ഇപ്പോഴും ഞാൻ അറിയപ്പെടുന്നത് കേശുവിന്റെ ഉമ്മ എന്നാണ്. അത് കേൾക്കുന്നത് അഭിമാനവുമാണ്. ഇപ്പോൾ സെറ്റിലേക്ക് പോകാറില്ല, വലിയ കുട്ടി ആയില്ലേ. പിന്നെ നമ്മൾ താമസിക്കുന്നതിന്റെ തൊട്ട് അടുത്തായതുകൊണ്ട് ഇപ്പോൾ ഉപ്പും മുളകും സെറ്റിലേക്ക് പോകാറില്ല. പക്ഷേ ദൂരത്തേക്ക് പോയാൽ ഞാൻ ഉറപ്പായും കൂടെ പോകും. അവൻ ആണ് എനിക്ക് സർവ്വസ്വവും. ഇപ്പോൾ പ്ലസ് വൺ ആയി. എട്ടുവയസ്സ് ആയിരുന്നു ഉപ്പും മുളകിലും എത്തുമ്പോൾ. എല്ലാ ദിവസവും സ്‌കൂളിൽ പോകാൻ ആകില്ല, എങ്കിലും സ്‌കൂളുകാർ തരുന്ന സപ്പോർട്ട് അത്രയും വലുതാണ്. എല്ലാ നോട്ട്സും ഞാൻ കളക്ട് ചെയ്യാറുണ്ട്. സ്‌കൂളിൽ പഠിപ്പിച്ച ഇത് വരെയുള്ള എല്ലാ ചാപ്റ്ററും കംപ്ലീറ്റ് ആണ്. പഠിക്കാൻ മിടുക്കനാണ്, പത്താം ക്‌ളാസിൽ 81 % മാർക്ക് കിട്ടി. എറണാകുളത്തു പഠിക്കാൻ അവന് താത്പര്യമില്ല, പത്തനാപുരത്തുമതി എന്ന വാശി ആയിരുന്നു അവന്. നാടിനോട് വല്ലാത്ത സ്നേഹം ആയിരുന്നു. കൂട്ടുകാരെയും ഒക്കെ കാണാൻ വേണ്ടിയാണ് അവൻ ഈ നാട്ടിൽ നിന്നും പോകാതെ നിക്കുന്നത്. കേന്ദ്രഗവൺമെന്റ് ജോലി രാജിവച്ചിട്ടാണ് ഞാൻ മോന്റെ കൂടെ ഇറങ്ങിത്തിരിച്ചത് .കുറച്ചുനാൾ ഞാൻ ലീവെടുത്തു മോന്റെ കൂടെ പോയി, എന്നാൽ ഞാൻ ജോലിക്ക് പോയാൽ അവന്റെ കൂടെ പോകാൻ ആരുമില്ല. എന്തിനാണ് ജോലി കളഞ്ഞത് എന്ന് ഇപ്പോഴും ആളുകൾ ചോദിക്കും. പക്ഷെ ഞാൻ ചിന്തിച്ചത് ഞാൻ അവനുവേണ്ടി അല്ലേ ജീവിക്കുന്നത്. സമ്പാദിച്ചാലും അവനു വേണ്ടി. ജോലി രാജിവച്ചതുകൊണ്ട് അവനു ഇന്ന് സത്പേരാണ് കിട്ടിയത്. അറിയപ്പെടുന്ന ഒരു പേര് കിട്ടി. ഇന്ന് എല്ലാവർക്കും അറിയാം അവനെ, നമ്മൾ എവിടെപ്പോയാലും അവനെ തിരിച്ചറിയുന്നുണ്ട്‌ ‘; ബീന പറഞ്ഞു

also read : തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

 ജോലി രാജിവച്ചു മകനുവേണ്ടി ഇറങ്ങി

അതേസമയം കല്യാണം കഴിഞ്ഞു ഉമ്മയെ ഉപേക്ഷിക്കുമോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടല്ല മോനെ വളർത്തുന്നത്. ഒന്നും പ്രതീക്ഷിക്കുകയും,ആഗ്രഹിക്കുകയും ചെയ്യുന്നില്ല. ഞാൻ ഒരിക്കലും അവന് ബാധ്യത ആകില്ല. പടച്ചവൻ അനുഗ്രഹിച്ച മകനാണ്. നല്ല മര്യാദ ഉള്ള മകനാണ്.

ഉദ്‌ഘാടനങ്ങൾ ഒക്കെ വരുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒക്കെ പോകാൻ കഴിഞ്ഞുവെന്നും കേശുവിന്റെ അമ്മ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News