കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍; ഇനി കുറച്ച് വിശ്രമം

ജൊനാസ് സഹോദരന്മാരിലെ ഒന്നാമനായ കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ കെവിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരവും അതിന്റെ ചിത്രവും സമൂഹമാധ്യത്തിലെ കുറിപ്പിനൊപ്പമാണ് കെവിന്‍ പങ്കുവച്ചത്.

ALSO READ:  ‘രാജസ്ഥാനിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചത് സിപിഐഎം വോട്ടുകൊണ്ട്’; അമ്ര റാമിന്റെ വിജയത്തിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി

ഗായകന്റെ നെറ്റിയുടെ മുകള്‍ ഭാഗത്ത് വളര്‍ന്നുവന്ന ബേസല്‍ സെല്‍ കാര്‍സിനോമയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങള്‍ കെവിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ALSO READ: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു: പി സതീദേവി

ഇപ്പോള്‍ വിശ്രമമാണ് തനിക്കാവശ്യമെന്ന് പറഞ്ഞ കെവിന്‍ അര്‍ബുദത്തിന്റേതെന്ന് സംശയിക്കുന്ന ഒരു ലക്ഷണങ്ങളും അവഗണിക്കരുതെന്ന മുന്നറിയിപ്പും ആരാധകര്‍ക്ക് നല്‍കുന്നുണ്ട്. അതേസമയം കെവിന്റെ അസുഖ വിവരം ആരാധകരെ നിരാശരാക്കി പലരുടെയും കമന്റുകളില്‍ ഇത് വ്യക്തമാണ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ചിലര്‍ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News