കെഎഫ്‌സി ലാഭം ഉയർത്തി; നിഷ്‌ക്രിയ ആസ്‌തി കുറഞ്ഞു

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വർഷം 74.04 കോടി രൂപ ലാഭം നേടി. കെഎഫ്‌സിയുടെ ചരിത്രത്തിലെ മികച്ച പ്രകടനമാണിത്‌. 2022–-23 ൽ ലാഭം 50.18 കോടി രുപയായിരുന്നു. കമ്പനിയുടെ നിഷ്‌ക്രിയ ആസ്‌തി 2.88 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കമ്പനി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭ വിഹിതം നൽകാൻ തീരുമാനിച്ചു. ഏഴ് പതിറ്റാണ്ടിനിടയിലെ കെഎഫ്സിയുടെ ഏറ്റവും മികച്ച വാര്‍ഷിക പ്രവർത്തന ഫലങ്ങളാണിത്‌.

Also Read: വെറ്ററിനറി സർവ്വകലാശാല മാനേജ്‌മന്റ്‌ കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐക്ക്‌ ഉജ്ജ്വല ജയം

കമ്പനിയുടെ വായ്‌പാ ആസ്‌തി 7736.8 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റുമായി 3336.66 കോടി രൂപ വായ്‌പയായി നൽകി. ആകെ 4068.85 കോടി രൂപയാണ്‌ വിവിധ വായ്‌പകളായി നൽകിയത്‌. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (സിഎംഇഡിപി) കീഴിൽ 2648 എംഎസ്‌എംഇ-കൾക്ക് 726.66 കോടി രൂപ വായ്പ നൽകി. അഞ്ചു ശതമാനമാണ്‌ വായ്‌പക്കാരൻ നൽകേണ്ട വാർഷിക പലിശ. മൂന്നു ശതമാനം പലിശ സർക്കാർ വഹിക്കുന്നു. രണ്ട്‌ ശതമാനം കെഎഫ്‌സിയും.

‘സ്റ്റാർട്ടപ്പ് കേരള’ പദ്ധതി വഴി 68 സ്റ്റാർട്ടപ്പുകൾക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നൽകി. ഈ പദ്ധതിക്കും സര്‍ക്കാരിന്റെ മൂന്നു ശതമാനം പലിശ സബ്സിഡിയുണ്ട്‌. കോര്‍പറേഷന്റെ വായ്‌പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്താനും, രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി സ്ഥാപനത്തെ മാറ്റാനുമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ ഇപ്പോൾ 100 കോടി രൂപകൂടി ഓഹരി മൂലധനമായി അനുവദിച്ചതിലൂടെ കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം (സിആർഎആർ) 25.52 ശതമാനമായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്‌.

Also Read: വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം

എൻബിഎഫ്‌സികൾക്ക് ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 15 ശതമാനമാണ്‌. നേരത്തെ ഈ സർക്കാർ 300 കോടി രുപ അനുവദിച്ചതിലൂടെ കമ്പനിയുടെ ഓഹരി മുലധനം 500 കോടി രൂപയായിൽനിന്ന്‌ 800 കോടി രൂപയായി വർധിപ്പിച്ചിരുന്നു. തുടർന്ന്‌ ചെറുകിട,- ഇടത്തരം വ്യവസായികൾക്കും സ്‌റ്റാർട്ടപ്പുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പ നൽകുക എന്ന സർക്കാർ നയം കമ്പനി ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News