അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.എല്ലാ നിയമവും പാലിച്ചാണ് കെഎഫ്സി നിക്ഷേപം നടത്തിയതെന്നും കേന്ദ്ര നിയമം അനുസരിച്ചാണ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
“ഒരു ബിസിനസ്സിൽ ലാഭവും നഷ്ടവും ഉണ്ടാകാം.നിക്ഷേപിക്കുന്ന സമയം ഉയർന്ന റേറ്റിങ്ങിൽ ആയിരുന്നു ആർസിഎഫ്എൽ.മനഃപൂർവമായ ഒരു നഷ്ടവും വരുത്തിയില്ല.നഷ്ടപരിഹാരം ലഭിക്കുന്നതിന് മുംബൈ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നു.ലയബലിറ്റി കമ്മിറ്റി തീരുമാനം എടുക്കുന്നത് സാധാരണ നടപടിയാണ്.-അദ്ദേഹം പറഞ്ഞു.സാമ്പത്തിക പ്രതിസന്ധികളിൽ ചില കമ്പനികൾ തകർന്നിട്ടുണ്ട്.ഏറ്റവും കുറച്ച് എൻപിഎ ഉള്ള സ്ഥാപനമാണ് കെഎഫ്സിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനില്‍ അംബാനിയുടെ ആര്‍സിഎഫ്എല്‍ കമ്പനിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ കോടികള്‍ നിക്ഷേപിച്ചുവെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുൻപ് ഡോ. തോമസ് ഐസക് പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ആക്ഷേപങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് തെളിവ് ഹാജരാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. റിസര്‍വ്ബാങ്ക് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് തുക നിക്ഷേപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ഡബിള്‍ എ റാങ്കിംഗ് ഉള്ള സ്ഥാപനമാണ് ആര്‍ സി എഫ് എല്‍. അങ്ങനെ ഒരു സ്ഥാപനത്തില്‍ നിക്ഷേപം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. നിക്ഷേപം നടത്തുന്ന സമയത്ത് ആ സ്ഥാപനം നഷ്ടത്തില്‍ പോകും എന്ന് പറയാന്‍ സാധിക്കില്ലല്ലോ എന്നും ടെന്‍ഡര്‍ വിളിച്ചാണ് നിക്ഷേപം നടത്തുന്നതെന്നും തോമസ് ഐസക് മാധ്യങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here