കെ ഫോണ്‍ വീടുകളിലേക്ക്, വാണിജ്യ കണക്ഷൻ നടപടികൾ പുരോഗമിക്കുന്നു

കേരളത്തിന്‍റെ സ്വന്തം ഇന്‍റര്‍നെറ്റ് കണക്ഷനായ കെ ഫോണ്‍ വീടുകളിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി. രണ്ടര ലക്ഷം കണക്ഷനാണ് രണ്ടാം ഘട്ടത്തിൽ കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോൺ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ളവരെ തെരഞ്ഞെടുത്ത് ഗാര്‍ഹിക കണക്ഷൻ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കെ ഫോൺ വിശദീകരിക്കുന്നത്.

ALSO READ: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്‍റ് പ്രതിയുടെ അക്രമം

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത് കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ് വര്‍ക്കിനെയാണ്. കേരള വിഷന് പുറമെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാക്കും ലൈസ്റ്റ് മൈൽ നെറ്റ് വര്‍ക്ക് പ്രൊവൈഡർമാര്‍ക്കും വീടുകളിലേക്ക് വാണിജ്യ കണക്ഷനെത്തിക്കാൻ കെ ഫോണുമായി പങ്കാളിത്തമുണ്ടാക്കാം.

ALSO READ: മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News