അതിവേഗം കെ ഫോണ്‍; വാണിജ്യ കണക്ഷനുകളുടെ എണ്ണം 10,000 കടന്നു

K FON

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകളുടെ എണ്ണം ഈ മാസം 10,000 കടന്നു. 130 വന്‍കിട സ്ഥാപനത്തിന് കണക്ഷന്‍ (ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍) നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ സൗജന്യ കണക്ഷനുകള്‍ ലഭ്യമാക്കും. 5856 കുടുംബങ്ങള്‍ക്കാണ് ഇതുവരെ സൗജന്യ കണക്ഷന്‍ നല്‍കിയത്. സൗജന്യ കണക്ഷനില്‍ പ്രതിദിനം 20 എംബിപിഎസ് വേഗത്തില്‍ 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്.

ALSO READ:കൊച്ചിയില്‍ യുവതിയുടെ കാല്‍ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍

കെ ഫോണ്‍ വിവിധ ജില്ലകളിലായി 26,573 സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ലഭ്യമാക്കി. ബാക്കിയുള്ള സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കാനുള്ള നടപടി അതിവേഗത്തില്‍ തുടരുകയാണ്. വന്‍കിട കമ്പനികളില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍, ഡാര്‍ക്ക് ഫൈബറുകളുടെ പാട്ടക്കരാര്‍ എന്നിവയിലൂടെ മികച്ച വരുമാനമാണ് കെ ഫോണ്‍ ലക്ഷ്യമിടുന്നത്. കെ ഫോണിന്റെ ആവശ്യം കഴിഞ്ഞുള്ള 10 മുതല്‍ 14 വരെ കോര്‍ ഫൈബറുകള്‍ പാട്ടത്തിന് നല്‍കുന്നതിലൂടെയും വരുമാനം ലഭിക്കും. 5000 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബറുകള്‍ വിവിധ കമ്പനികള്‍ക്ക് ഇതിനകം പാട്ടത്തിന് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ ഇത് 10,000 കിലോമീറ്ററാക്കും. ഇതിലൂടെ 50 കോടി വരുമാനം നേടും. ബെല്ലിന് നല്‍കേണ്ട ടെന്‍ഡര്‍ തുക, കിഫ്ബിയിലേക്കുള്ള തിരിച്ചടവ്, ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് ചാര്‍ജ്, ഇലക്ട്രിസിറ്റി ചാര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ്, ഡിഒടിക്ക് അടയ്ക്കേണ്ട തുക എന്നിവ ഉള്‍പ്പെടെ മാസം 15 കോടി രൂപ വീതമാണ് കെ ഫോണിന് ചെലവ്.

ALSO READ:300 രൂപയുടെ വ്യാജ ആഭരണം ഒരുകോടിക്ക് വിറ്റ് രാജസ്ഥാനിലെ വ്യാപാരി; കബളിപ്പിക്കപ്പെട്ട് യുഎസ് വനിത

കണക്ഷന്‍ ലഭിക്കാന്‍

വാണിജ്യാടിസ്ഥാനത്തില്‍ പുതിയ കെ ഫോണ്‍ കണക്ഷനും സേവനങ്ങളും ലഭ്യമാക്കാന്‍ എന്റെ കെ ഫോണ്‍ എന്ന മൊബൈല്‍ ആപ്പും www.kfon.in എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

നിരക്ക് ഇങ്ങനെ

പ്രതിമാസതുക ഡാറ്റ (ജിബി) വേഗം (എംബിപിഎസ് )
299 3000 ജിബി,
20 എംബിപിഎസ്
349 3000 30
399 4000 40
449 5000 50
499 4000 75
599 5000 100
799 5000 150
999 5000 200
1249 5000 250

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News