കഥാപാത്രത്തെ മനസിലാക്കി ബിഹേവ് ചെയ്യുന്നവരാണ് ആ നടൻമാർ, ഒരു സംഭാഷണം പറഞ്ഞാല്‍ മൂന്ന് രീതിയില്‍ വരെ പറഞ്ഞു കേൾപ്പിക്കും: കെ ജി ജോർജ്

മലയാളം കണ്ട മികച്ച സംവിധായകരില്‍ ഒരാളാണ് അന്തരിച്ച കെ ജി ജോര്‍ജ്. മലയാളത്തിലെ മുഖ്യധാര അഭിനേതാക്കള്‍ക്കെല്ലാം അദ്ദേഹം മികച്ച കഥാപാത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. നടന്‍ തിലകന്‍, ജഗതി ശ്രീകുമാര്‍ എന്നിവരുമായുള്ള അനുഭവങ്ങള്‍ കൈരളി ന്യൂസിനോട് അദ്ദേഹം പങ്കുവെച്ചിരുന്നു. കെ ജി ജോർജിന്റെ വിയോഗത്തിൽ ശ്രദ്ധനേടുന്നതും ഈ അഭിമുഖത്തിലെ വാക്കുകൾ ആണ്. നടന്‍ തിലകന്‍ ശ്രദ്ധിക്കപ്പെടുന്നത് തന്റെ സിനിമകളിലൂടെയായിരുന്നു എന്നാണ് കെ ജി ജോർജ് പറഞ്ഞത്. പരിചയ സമ്പന്നരായ അഭിനേതാക്കളുടെ കൂടെയും പുതുമുഖങ്ങളോടൊപ്പവും ജോലി ചെയ്ത ആളാണ് താൻ. ജീവിതത്തില്‍ ആദ്യമായിട്ട് ക്യാമറ കാണുന്ന ആളുകളെ താൻ അഭിനയിപ്പിച്ചിട്ടുണ്ട് എന്നും കെ ജി ജോർജ് പറഞ്ഞു.

ALSO READ:10 ൽ 3 മാത്രം; ബോളിവുഡ് താരങ്ങളെ കടത്തിവെട്ടിയ തെന്നിന്ത്യൻ താരങ്ങൾ

നടന്‍ തിലകന്‍ തന്റെ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവര്‍ക്കൊക്കെ സംവിധായകനുമായി പ്രത്യേക സംവേധനമുണ്ട് എന്നാണ് കെ ജി ജോർജ് പറഞ്ഞത്. തിലകനോട് ഒരു സംഭാഷണം പറഞ്ഞാല്‍ മൂന്ന് രീതിയില്‍ വരെ അദ്ദേഹം എന്നെ പറഞ്ഞ് കേള്‍പ്പിക്കും. ആശാന് ഏതാണ് ആവശ്യം ഇത് മതിയോ എന്നൊക്കെ ചോദിക്കും. കഥാപാത്രത്തെ മനസിലാക്കി ബിഹേവ് ചെയ്യുന്നവരാണ് എന്നാണ് തിലകനെ കുറിച്ചുള്ള കെ ജി ജോർജിന്റെ വാക്കുകൾ.

ALSO READ:മർദിച്ചശേഷം പിഎഫ്ഐ ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജം; ആരോപണം പ്രശസ്തിക്ക് വേണ്ടി

കൂടാതെ ജഗതി ശ്രീകുമാര്‍, ഭരത് ഗോപി, തിലകന്‍ എന്നിവരൊക്കെ നമ്മുടെ നല്ല കാലഘട്ടത്തിൽ തന്റെ സിനിമകളില്‍ ഉണ്ടായിരുന്നവരാണ്. ഈ സംവേധനം തന്നെയാണ് പിന്നെയും വിളിക്കാന്‍ തോന്നുന്നത്. യൗവ്വനത്തിലൊക്കെ പുതിയ ആള്‍ക്കാരെ കൊണ്ടുവരാനുള്ള ഒരു ഊര്‍ജ്ജം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായം കൂടുംതോറും പരിചയ സമ്പന്നരുടെ കൂടെ പ്രവര്‍ത്തിക്കാനാകും ശ്രമിക്കുക എന്നും കെ ജി ജോർജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News