പലചരക്കുകടയില്‍ ‘റോക്കിംഗ് സ്റ്റാര്‍ യഷ്’; അമ്പരന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ യഷിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്‍കുന്ന യഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തില്‍ യഷിനൊപ്പം ഭാര്യ രാധിക പണ്ഡിറ്റിനേയും ചിത്രത്തില്‍ കാണാം.

കടയുടെ സമീപത്ത് ഇട്ടിരിക്കുന്ന കസേരയില്‍ ഇരുന്ന് മിഠായി തിന്നുകയാണ് രാധിക. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു ദമ്പതികള്‍. ബെസ്റ്റ് കപ്പിള്‍ എന്ന് ആരാധകരുടെ കമന്റോടു കൂടിയാണ് ചിത്രം വൈറലാകുന്നത്.

Also Read:  മാധ്യമങ്ങളിലെ വാർത്തകൾ കാണുമ്പോൾ പ്രതിഫലം വർധിപ്പിക്കണമെന്ന് തോന്നാറുണ്ട്; വാർത്തകൾക്ക് മറുപടിയുമായി രശ്‌മിക മന്ദാന

2008ല്‍ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് യഷും രാധികയും സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ 2016 ഡിസംബറില്‍ വിവാഹിതരാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News