കെജിഐഎംഒഎ പൊതുസമ്മേളനവും കുടുംബസംഗമവും

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന ഇഎസ്‌ഐ ഡോക്ടര്‍മാരുടെ ഏക സംഘടന ആയ കെജിഐഎംഒഎ (കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ) 33ാം വാര്‍ഷിക പൊതു സമ്മേളനവും കുടുംബ സംഗമവും 2024 ജനുവരി മാസം 13,14 തീയതികളില്‍ കോഴിക്കോട് നടന്നു. സമ്മേളനത്തിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് മീറ്റ്, കലാവിരുന്ന്, തുടര്‍ വിദ്യാഭ്യാസ ക്ലാസുകള്‍, പൊതു സമ്മേളനം, ജനറല്‍ ബോഡിമീറ്റിംഗ് എന്നിവ സംഘടിപ്പിക്കുകയും മാധ്യമ അവാര്‍ഡുകളുടെ പ്രഖ്യാപനവും നടന്നു.

ALSO READ: വിമാനങ്ങള്‍ വൈകിയാല്‍ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം: നിര്‍ദേശവുമായി ഡിജിസിഎ

ദൃശ്യ മാധ്യമ രംഗത്ത് മികച്ച മാധ്യമപ്രവര്‍ത്തകനായി കൈരളി ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ നൃപന്‍ ചക്രവര്‍ത്തി, വാര്‍ത്ത മാധ്യമ രംഗത്ത് നിന്നും കേരളകൗമുദി റിപ്പോര്‍ട്ടര്‍ അരവിന്ദ് എന്നിവരെയാണ് തെരഞ്ഞടുത്തത്. മയക്ക്മരുന്നിനും ലഹരിക്കുമെതിരെ എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു കൊണ്ട് 14ന് രാവിലെ 6.30 ന് കോഴിക്കോട് ബീച്ച് റോഡില്‍ നടന്ന മിനി മാരത്തോണ്‍ മുന്‍ ഇന്ത്യന്‍ കായിക താരവും ദേശീയ ചാമ്പ്യനും ചെങ്ങന്നൂര്‍ ഇ.എസ്.ഐ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസറുമായ ഡോ.ഷേര്‍ലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം 14ന് രാവിലെ 11 മണിക്ക് കേരള വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആശംസകള്‍ നേര്‍ന്നു.

ALSO READ: ‘കെ ജെ ജോയിയുടെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടം’: അനുശോചിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration