കെജിഎംഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു; വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കുമരകത്ത് നടന്നു വന്ന കെജിഎംഒഎ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

രണ്ട് ദിവസമായി കുമരകത്ത് നടന്നു വരുന്ന കേരള ഗവ. മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്റെ 58ാം സംസ്ഥാന സമ്മേളനമാണ് സമാപിച്ചത്. സമ്മേളനം മന്ത്രി വി.എന്‍ വാസവനാണ് ഉദ്ഘാടനം ചെയ്തത്.

ALSO READ: ‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവശ്യമരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി എത്തും’: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ ഉണ്ടായിട്ടുള്ള പുരോഗമപരമായ എല്ലാ മുന്നേറ്റങ്ങളിലും കെജിഎംഒഎ സജീവമായി പിന്തുണച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ALSO READ: മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി; നിയമ നടപടി സ്വീകരിക്കണമെന്ന് പുഴ സംരക്ഷണ സമിതി

സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. സുനില്‍ പി.കെയും, ജന. സെക്രട്ടറിയായി ഡോ. ജോബിന്‍ ജി. ജോസഫിനെയും, ട്രഷററായി ഡോ. ശ്രീകാന്ത് ഉ യെയുമാണ് തെരഞ്ഞെടുത്തത്.

KGMOA State Conference concludes; Various awards were distributed
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk