കെ.ജി എൻ.എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു

v-joy

തിരുവനന്തപുരം: കെ.ജി എൻ.എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അർച്ചന ബി എസ് അധ്യക്ഷ്യയായ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജി ശ്രീകുമാർ ,ഹമീദ് എസ് എസ് , ജയശ്രീ, സുഷമ, ആകാശ് വി എസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പ്രീതാ കൃഷ്ണൻ സ്വാഗതവും രാധിക കൃതജ്ഞതയും രേഖപ്പെടുത്തി.

ഉച്ചക്ക് ചേർന്ന യാത്രയയപ്പ് സമ്മേളനം KSKTU സംസ്ഥാന ജോയിൻറ് സെക്രട്ടറി എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീലേഖ കെ.എസ് അധ്യക്ഷ്യയായ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് സംസാരിച്ചു.

സമ്മേളനത്തിൽ യാത്രയയപ്പ് നൽകിയ ബിന്ദു , രേണുക ദേവി എന്നിവർ മറുപടി പ്രസംഗം നടത്തി..സമ്മേളനത്തിന് മഞ്ജു എം സ്വാഗതവും അൻസർ എ നന്ദിയും രേഖപ്പെടുത്തി.പ്രതിനിധി സമ്മേളനം കെ.ജി.എൻ.എ ജനറൽ സെക്രട്ടറി റ്റി. സുബ്രമണ്യനും ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News