ആദിവാസി മേഖലയിൽ സഹായ ഹസ്തവുമായി ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെ സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ. കണ്ണൂർ മണ്ണേരി ട്രൈബൽ സങ്കേതത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതിൾ നാടിന് സമർപ്പിച്ചു. മുടങ്ങി പോയ കുടിവെള്ള വിതരണ പദ്ധതിയുടെ പുനരുദ്ധാരണം, കോളനിയിൽ പൂർണ്ണമായും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്കുള്ള സഹായം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
Also Read: ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എം വി ഗോവിന്ദൻ മാസ്റ്റർ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പരിപാടിയുടെ ഭാഗമായി നടന്നു. പത്താം തരവും പന്ത്രണ്ടാം തരവും പൂർത്തിയാക്കിയ 15 വിദ്യാർത്ഥികൾക്കും പ്ലസ് ടു പഠനം നടത്തുന്ന രണ്ട് വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും കെ ജി ഒ എ വിതരണം ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ നിർവ്വഹിച്ചു. പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഇ വി സുധീർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ,കെജിഒഎ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി സിന്ധു, ഡോ കെ എം രശ്മിത, കെജിഒഎ ജില്ലാ വനിതാ കമ്മിറ്റി കൺവീനർ എം കെ സൈബുന്നീസ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here