പലസ്‌തീന് ഐക്യദാർഢ്യമറിയിച്ച് കെജിഒഎ യുടെ 58-ാം സംസ്ഥാനസമ്മേളനം. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം പങ്കെടുത്തവർ സമ്മേളന ചടങ്ങിൽ മുറിച്ച തണ്ണിമത്തൻ ഉയർത്തിപിടിച്ചായിരുന്നു ഐക്യദാർഢ്യമറിയിച്ചത്.
സി.കേശവൻ സ്മാരക ടൗൺ ഹാളിൽ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. എം എ നാസർ പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉത്ഘാടനം ചെയ്തു.മഹാത്മാഗാന്ധിയെ കൊല്ലാൻ കാരണമായ രാഷ്ട്രീയത്തെ സാമസ്കാരിക ദേശീയതയായി ഉയർത്തുകയാണ് സംഘപരിവാർ ഭരണകൂടമെന്ന് സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
ചിലർ ദൈവത്തിന്റെ അവതാരമാണെന്ന് പറയുന്നത് കേട്ട് കാണും അതിനുള്ള മറുപടി കവി സച്ചിദാനന്ദന്റെ കവിതയിൽ ഉണ്ടെന്ന് എംഎ ബോബി കവിത വായിച്ച് കൊണ്ട് പറഞ്ഞു.ഇടതുപക്ഷ ഐക്യവും നയങ്ങളും ശക്തിപ്പെടുത്തണമെന്ന സന്ദേശം ഉയർത്തുകയാണ് കെജിഒഎ.
സംസ്ഥാന കൗൺസിലിൽ ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി വി ജിൻരാജ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 20 പേർ പൊതുചർച്ചയിൽ പങ്കെടുത്തു.
ALSO READ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചു
ഡോ. എസ് ആർ മോഹനചന്ദ്രനെ പ്രസിഡന്റായും പി പി സുധാകരൻ, കുഞ്ഞിമമ്മു പറവത്ത്, ഡോ. സിജി സോമരാജൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം ഷാജഹാനെ ജനറൽ സെക്രട്ടറിയായും എം എൻ ശരത്ചന്ദ്രലാൽ, ഇ വി സുധീർ, ജയൻ പി വിജയൻ എന്നിവരെ സെക്രട്ടറിമാരായും എ ബിന്ദുവിനെ ട്രഷററായും തെരഞ്ഞെടുത്തു.കവി കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here