ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച കോർകമ്മിറ്റി റിപ്പോർട്ടും കരട് സ്പെഷൽ റൂളും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് സമർപ്പിച്ചു. പ്രൊഫസർ എം എ ഖാദർ അധ്യക്ഷനായ വിദഗ്ധസമിതി സർക്കാരിന് സമർപ്പിച്ച മികവിന് ഉള്ള വിദ്യാഭ്യാസം ഒന്നാം ഭാഗം ശുപാർശകൾ സർക്കാർ തത്വത്തിൽ അംഗീകരിച്ചിരുന്നു.
കോർ കമ്മിറ്റിയുടെ ഭാഗമായ എ കെ സുരേഷ് കുമാർ, ജി ജ്യോതിചൂഡൻ, ഡോ. സി.രാമകൃഷ്ണൻ എന്നിവരാണ് റിപ്പോർട്ട് കൈമാറിയത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് സന്നിഹിതനായിരുന്നു.
എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്?
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ പരിഷ്ക്കരണം ലക്ഷ്യമിട്ട് 2017ലാണ് എംഎ ഖാദർ അധ്യക്ഷനായുള്ള മൂന്നംഗ സമിതിയെ നിയോഗിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. ജ്യോതിചൂഡന്‍, സി രാമകൃഷ്ണൻ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എല്ലാ വിദ്യാർഥികൾക്കും ജാതി, മതം, ലിംഗം, വിശ്വാസം എന്നീ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഘടനാപരവും അല്ലാത്തതുമായ നിരവധി നിർദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here