മണ്ഡലകാലത്ത് വിലക്കിഴിവുമായി ഖാദി; കറുപ്പ് മുണ്ടിന് ഉള്‍പ്പെടെ ഓഫര്‍

khadi-board-sabarimala

ശബരിമല മണ്ഡല കാലത്ത് ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമായി ഖാദി ബോര്‍ഡ്. കറുപ്പ് തുണി ഉള്‍പ്പെടെയുള്ളവക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്നും ഖാദി ബോർഡ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു.

ഖാദി ബോര്‍ഡിന്റെ ഷോറൂമുകളില്‍ നിന്ന് വിവിധ നിറത്തിലുള്ള ഖാദി മുണ്ടുകള്‍, തോര്‍ത്തുകള്‍, ബെഡ്ഷീറ്റുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. 16 വരെയാണ് ഓഫര്‍ ലഭ്യമാകുക.

Read Also: ’18 മണിക്കൂർ ദർശനം, തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം’; ശബരിമല തീർത്ഥാടകർക്ക് ദേവസ്വം ബോർഡിൻ്റെ നിർദേശം

ചന്ദനത്തിരി, മെഴുകുതിരി, വിളക്കുതിരി എന്നിങ്ങനെ ഗ്രാമവ്യവസായ ഉത്പന്നങ്ങളും ഷോറൂമുകളില്‍ ലഭ്യമാണെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു.

News Summary: The board of Kerala has announced a special discount on Khadi fabrics during the Sabarimala Mandala time. Items including black fabrics will get a discount of up to 30 percent.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News