ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ സിങ് ഖാണ്ഡ മരിച്ചു; റിപ്പോർട്ടുകൾ

ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ചതായി റിപ്പോർട്ടുകൾ. ലണ്ടനിലെ ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കാൻ‌സറിനെത്തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകൾ. ഖണ്ഡ രക്തസാക്ഷിയാണെന്നും, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു.

ഖലിസ്ഥാന്‍ വാദമുയര്‍ത്തി ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. പ്രമുഖ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്തയാളാണ് രഞ്‌ജോധ് സിങ് എന്നും അറിയപ്പെട്ട അവതാര്‍ സിങ്.

സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

Also Read: ജോ ബൈഡന് ഭയം; അമേരിക്കൻ പ്രസിഡൻ്റിനെതിരെ ട്രംപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News