എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളി, കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഇരു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെകെയാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ വെച്ചാണ് സുഖ ദുനെകെ കൊല്ലപ്പെട്ടത്. മറ്റൊരു ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തോടെ ഇന്ത്യ കാനഡ ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു.

Also Read : മലപ്പുറത്ത് ആറാംക്ലാസുകാരനെ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദിച്ച സംഭവം; പൊലീസ് കേസെടുത്തു

ഇതിന് പിന്നാലെയാണ് മറ്റൊരു ഖലിസ്ഥാന്‍ നേതാവുകൂടി കൊല്ലപ്പെടുന്നത്. 2017ല്‍ വ്യാജയാത്ര രേഖകളുണ്ടാക്കി പഞ്ചാബില്‍ നിന്ന് കാനഡയിലേയ്ക്ക് കടന്നയാളാണ് സുഖ ദുനെകെ. പഞ്ചാബിലെ മോഗ സ്വദേശിയാണ്. 17 കേസുകളാണ് ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുള്ളത്.

Also Read : ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ കമ്പനി നിങ്ങളെ കൈവിടില്ല; ജോലിയില്‍ മുന്നേറാം ഈസിയായി

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇയാള്‍ കാനഡയിലേക്ക് രക്ഷപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ച് നേപ്പാള്‍ വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. നേരത്തെ നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here