ദില്ലി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്: സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ദില്ലി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെയാണ് പിടികൂടിയത്. നാല് ദിവസങ്ങൾക്ക് മുൻപായിരുന്നു ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത് . അഞ്ച് സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് ഉണ്ടായിരുന്നത്.

ALSO READ: കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകൾ: ചതയദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ശിവാജി പാര്‍ക്ക്, മാദീപൂര്‍, ഉദ്യോഗ് നഗര്‍, പഞ്ചാബി ബാഗ്, മഹാരാജ് സൂരജ്മാല്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ചോളം സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നത്. പിന്നാലെ പൊലീസ് പെയിന്റടിച്ച് ചുവരെഴുത്തുകള്‍ മായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News